International
ജോര്‍ജിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു
30 പേര്‍ക്ക് പരുക്കേറ്റു. പതിനാലുകാരനാണ് വെടിയുതിര്‍ത്തതെന്നാണ് സൂചന. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ട്‌ബൈലീസി | ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെപ്പ്. വിന്‍ഡെറിലെ അപലാച്ചി ഹൈസ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി യു എസ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി. 30 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പതിനാലുകാരനാണ് വെടിയുതിര്‍ത്തതെന്നാണ് സൂചന. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രദേശത്ത് കുതിച്ചെത്തിയ നിയമപാലകര്‍ സ്‌കൂള്‍ കെട്ടിടം വളയുകയും അകത്തുണ്ടായിരുന്ന വിദ്യാര്‍ഥികളെ ഒഴിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. അത്‌ലാന്റക്ക് 80ല്‍ പരം വടക്കു കിഴക്കായുള്ള ബാരോ കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് അപ്പലാച്ചി.
---- facebook comment plugin here -----