Connect with us

National

ബംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശന സ്ഥലത്തിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

രണ്ട് ജലാറ്റിൻ സ്റ്റിക്കുകളാണ് ശനിയാഴ്ച രാവിലെ സുരക്ഷാ പരിശോധനയ്ക്കിടെ കണ്ടെടുത്തത്.

Published

|

Last Updated

ബംഗളൂരു | പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി നടക്കാനിരുന്ന ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്ററിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തി. രണ്ട് ജലാറ്റിൻ സ്റ്റിക്കുകളാണ് ശനിയാഴ്ച രാവിലെ സുരക്ഷാ പരിശോധനയ്ക്കിടെ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി നടത്തിയ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് സ്ഫോടകവസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രധാന വേദിയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള നടപ്പാതയോട് ചേർന്നാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ ഖനന ആവശ്യങ്ങൾക്കായി എത്തിച്ചതാണോ അതോ ബോധപൂർവ്വം അവിടെ സ്ഥാപിച്ചതാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ബി ജി പി നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു. കൂടുതൽ വിവരങ്ങൾക്കായി സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ 45 ആം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെത്തിയത്. പരിപാടിയുടെ ഭാഗമായി അദ്ദേഹം ധ്യാൻ മന്ദിർ ഉദ്ഘാടനം ചെയ്യുകയും ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Summary

Two gelatine sticks were discovered near the Art of Living International Centre in Bengaluru, just hours before Prime Minister Narendra Modi’s scheduled visit. The explosives were found on a footpath about three kilometers from the main venue during a routine security sweep. Police have detained one suspect and are investigating whether the materials were linked to local quarrying or intended for a security threat.

Latest