Connect with us

Kerala

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; ഗതാഗതം നിരോധിച്ചു

ലോറി ഇടിച്ച ട്രാവലറിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് നിസ്സാര പരുക്കറ്റു

Published

|

Last Updated

കണ്ണൂര്‍ |  പഴയങ്ങാടി പാലത്തില്‍ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അപകടം. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. വാതക ചോര്‍ച്ച ഇല്ലെന്നാണ് നിഗമനം. അപകടത്തെത്തുടര്‍ന്ന് പഴയങ്ങാടി പയ്യന്നൂര്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്നു വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് ലോറി മറിഞ്ഞത്.

ലോറി ഇടിച്ച ട്രാവലറിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് നിസ്സാര പരുക്കറ്റു. സുരക്ഷാ നടപടിയായി ഇതുവഴിയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.