Connect with us

Kerala

പത്തനാപുരത്ത് യുഡിഎഫ് - ബിജെപി ‍ഡീൽ; കണക്കുകൾ നിരത്തി കെ ബി ​ഗണേഷ് കുമാർ

യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫിന് എതിരെ പ്രവർത്തിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് ബിജെപി ഡീല്‍ എന്ന ആരോപണവുമായി മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍.

പത്തനാപുരത്ത് എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 7031 വോട്ടുകളണ് 2016ല്‍ 11,700ഉം 2021ല്‍ 12,398ഉം വോട്ട് ലഭിച്ച സ്ഥാനത്താണ് ഈ കുറവ് വന്നത്. ഈ കണക്കുകളില്‍ നിന്നും ഡീല്‍ വ്യക്തമെന്നും ഗണേഷ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

യു ഡി എഫ് ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തില്‍ ഇരു കൂട്ടരും എല്‍ ഡി എഫ് നു എതിരെ പ്രവര്‍ത്തിച്ചതെന്നുമുള്ള ഗുരുതര ആരോപണമാണ് ഗണേഷ് കുമാര്‍ മുന്നോട്ട് വക്കുന്നത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ

……………………………

2016ൽ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700.

2021ൽ ബിജെപി സ്ഥാനാർഥിയ്ക്ക് ലഭിച്ച വോട്ട് 12,398.

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്…

ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം…അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻറി ട്വൻറി പാർട്ടിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻഡിഎ മുന്നണി ഇല്ലായിരുന്നു..യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫിന് എതിരെ പ്രവർത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തിൽ ടെന്റി ടെന്റി യ്ക്ക് സീറ്റ് നൽകിയത് വഴി അവരുടെ ഡീൽ ആരംഭിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നു.പാർട്ടികൾക്ക് കിട്ടിയ വോട്ട് ഷെയറുകൾ നോക്കിയാൽ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ്ആണ്, വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാൻ കഴിഞ്ഞത് . മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്,തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസിനു ലഭിച്ചില്ല.

Content Highlights:
Former Minister KB Ganesh Kumar has alleged a secret deal between the UDF and BJP in the Pathanapuram constituency during the assembly elections. He pointed out that the NDA candidate received only 7,031 votes this time, a sharp decline from the 11,700 and 12,398 votes secured in previous elections. Ganesh Kumar stated in a Facebook post that this data clearly indicates a coordinated effort by both parties against the LDF.

Latest