Connect with us

Lead News

ജി 23 സ്വരം കടുപ്പിക്കുന്നു; പ്രിയങ്ക സ്ഥാനം ഒഴിഞ്ഞേക്കും

ഗാന്ധി കുടംബം മുന്‍പോട്ട് വയ്ക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നാണു തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി | യു പി യിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധി രാജിവയ്ക്കുമെന്ന് സൂചന.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ യോഗ ചേര്‍ന്ന നേതാക്കള്‍ കര്‍ക്കശമായ നിലപാടു സ്വീകരിച്ചു മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. ഗാന്ധി കുടംബം മുന്‍പോട്ട് വയ്ക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നാണു തീരുമാനം.

സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 തീരുമാനം. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്റെ വീട്ടില്‍ ഒത്തു കൂടിയത്. എന്നാല്‍ പ്രവര്‍ത്തക സമിതി ചേരുന്നതില്‍ മൗനം തുടരുകയാണ് നേതൃത്വം.