Kozhikode
സൗജന്യ സന്ധിവാത പരിശോധനയും ബോധവത്കരണവും നാളെ മര്‍കസ് നോളജ് സിറ്റിയില്‍
നാളെ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 വരെ നടക്കുന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരും ഫിസിയോതെറാപ്പിസ്റ്റുകളും പരിശോധന നടത്തും.

താമരശ്ശേരി| ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് മര്‍കസ് നോളജ് സിറ്റി മിഹ്റാസ് ഹോസ്പിറ്റലില്‍ സൗജന്യ സന്ധിവാത പരിശോധനയും ബോധവത്കരണവും സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 വരെ നടക്കുന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരും ഫിസിയോതെറാപ്പിസ്റ്റുകളും പരിശോധന നടത്തും. സന്ധികള്‍ക്കുണ്ടാകുന്ന നിരന്തര വേദന, ശാരീരിക പിരിമുറുക്കം, നടുവേദന, കൈമുട്ട് വേദന, സന്ധിവാത ലക്ഷണങ്ങള്‍ എന്നിവയ്ക്കാണ് ക്യാമ്പില്‍ ചികിത്സ നല്‍കുന്നത്.
പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ ലഭിച്ചാല്‍ സര്‍ജറി ഒഴിവാക്കാവുന്ന സന്ധിവാത പരിശോധനയാണ് ക്യാമ്പില്‍ നല്‍കുന്നത്. മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുല്‍ മജീദ്, ഡോ. പി ശംസുദ്ദീന്‍, ഡോ. ഒ കെ എം അബ്ദുര്‍റഹ്‌മാന്‍, സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റ് ജസീല്‍ പി നേതൃത്വം നല്‍കും.