Kerala
വീടിന്റെ ഭിത്തിയിടിഞ്ഞ് വീണു നാല് വയസുകാരന് ദാരുണ മരണം
മഴയില്‍ കുതിര്‍ന്ന ഭിത്തി കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു
ഇടുക്കി | തൊടുപുഴ കരിമണ്ണൂരില്‍ വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരന് മരണപ്പെട്ടു. കരിമണ്ണൂര്‍ മുളപ്പുറം ഇന്തുങ്കല്‍ പരേതനായ ജെയിസന്റെ മകന്‍ റയാന്‍ ജോര്‍ജാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം. പഴയ വീടിന്റെ മേല്‍ക്കൂര പൊളിച്ച് മാറ്റിയതിനെ തുടര്‍ന്ന് മഴയില്‍ കുതിര്‍ന്നു നിന്ന ഭിത്തി കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.







