National
നാല് തവണ കോണ്‍ഗ്രസ് എം എല്‍ എ യും മുന്‍ രാജസ്ഥാന്‍ മന്ത്രിയുമായ മഹേന്ദ്രജീത് മാല്‌വിയ ബി ജെ പി യില്‍ ചേര്‍ന്നു
രാജസ്ഥാനില്‍ ഇരട്ട എഞ്ചിനുള്ള ഭരണമാണുള്ളതെന്ന് മാല്‌വിയ പറഞ്ഞു
ജയ്പൂര്‍ | നാല് തവണ കോണ്‍ഗ്രസ് എം എല്‍ എ യും മുന്‍ രാജസ്ഥാന്‍ മന്ത്രിയുമായ മഹേന്ദ്രജീത് മാല്‌വിയ ബി ജെ പി യില്‍ ചേര്‍ന്നു. ബി ജ പി യുടെ രാജസ്ഥാന്‍ ചുമതലയുള്ള അരുണ്‍ സിംഗ്, സംസ്ഥാന ഘടകം അധ്യക്ഷന്‍ സി പി ജോഷി തുടങ്ങിയ നേതാക്കള്‍ മാല്‌വിയയെ ബി ജെ പി യിലേക്ക് സ്വാഗതം ചെയ്തു.
കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി ജെ പി സര്‍ക്കാരിനെ പരാമര്‍ശിച്ച് രാജസ്ഥാനില്‍ ഇരട്ട എഞ്ചിനുള്ള ഭരണമാണുള്ളതെന്ന് മാല്‌വിയ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ എത്തിയിരുന്നു. ബി ജെ പി 115 സീറ്റ് നേടിയപ്പോള്‍ 2018 നും 2023 നുമിടയില്‍ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് 70 സീറ്റ് മാത്രമാണ് നേടാനായത്.







