National
കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലിനിടെ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
കുല്‍ഗാമിലെ രണ്ടിടങ്ങളില്‍ ഭീകരരുടെ സാനിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ശ്രീനഗര്‍| ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ രണ്ട് വ്യത്യസ്ഥ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. കുല്‍ഗാമിലെ രണ്ടിടങ്ങളില്‍ ഭീകരരുടെ സാനിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
രഹസ്യ ഏജന്‍സികള്‍ നടത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്. ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും സി ആര്‍ പി എഫും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.







