Connect with us

National

കര്‍ണാടകയില്‍ സ്‌കൂള്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു

13നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ മരിച്ചത്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടകയില്‍ സ്‌കൂള്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ഡിലുള്ള അളഗൂര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അളഗൂരിലെ വര്‍ധമാന്‍ മഹാവീര്‍ എജ്യുക്കേഷണല്‍ സൊസൈറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

13നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.

 

 

 

 

Latest