First Gear
ഇന്ത്യയിലേക്ക് നാല് പുതിയ ജീപ്പ് എസ് യുവികള്‍ വരുന്നു
2022 ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ പുതിയ കോമ്പസ് ട്രെയ്ല്‍ഹോക്ക് കമ്പനി അവതരിപ്പിക്കും.
ന്യൂഡല്‍ഹി| അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് നിലവില്‍ പ്രാദേശികമായി വികസിപ്പിച്ച ഉല്‍പ്പന്നമായാണ് കോമ്പസിനെ വില്‍ക്കുന്നത്. ജീപ്പ് ഇപ്പോള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഒരുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കമ്പനി ഇതിനകം തന്നെ ഫെയ്സ് ലിഫ്റ്റ്് കോമ്പസ് എസ് യുവി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ പുതിയ കോമ്പസ് ട്രെയ്ല്‍ഹോക്ക് കമ്പനി അവതരിപ്പിക്കുമെന്നാണ് വിവരം. പുതിയ മോഡല്‍ പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളുടെയും പുതിയ ബമ്പറുകളുടെയും രൂപത്തില്‍ ഡിസൈന്‍ മാറ്റങ്ങളോടെയാണ് വരുന്നത്.
ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ അതേ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനാണ് എയ് യുവിക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. വാഹനത്തിന് പ്രതീക്ഷിക്കുന്ന വില 30 ലക്ഷം – 35 ലക്ഷം രൂപയാണ്.
വരാനിരിക്കുന്ന ജീപ്പ് എസ് യുവികളുടെ പട്ടികയിലെ രണ്ടാമത്തെ മോഡല്‍ ഒരു പുതിയ സബ്-4 മീറ്റര്‍ എസ്യുവിയാണ്. സ്റ്റെല്ലാന്റിസിന്റെ പുതിയ സിഎംപി (കോമണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം) അടിസ്ഥാനമാക്കിയുള്ള സബ്-4 മീറ്റര്‍ എസ് യുവി 2023-24 ല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. റെനഗേപുതിയ കോംപാക്റ്റ് എസ് യുവിയില്‍ ഓഫ്-റോഡ് കഴിവുകള്‍ക്കൊപ്പം സിഗ്‌നേച്ചര്‍ എസ് യുവി പോലുള്ള പരുക്കന്‍ രൂപകല്‍പ്പനയും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ജീപ്പ് സബ്-4 മീറ്റര്‍ എസ് യുവിക്ക് 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ പരമാവധി 130 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. വാഹനത്തിന് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന് പ്രതീക്ഷിക്കുന്ന വില 9 ലക്ഷം – 14 ലക്ഷം രൂപയാണ്.
ജീപ്പ് ബ്രസീലിയന്‍-സ്‌പെക്ക് കമാന്‍ഡര്‍ എസ് യുവിയെ അടിസ്ഥാനമാക്കി മെറിഡിയന്‍ 7 സീറ്റര്‍ എസ് യുവി ഇന്ത്യയില്‍ അവതരിപ്പിക്കും. പുതിയ എസ് യുവിക്ക് 4,769 എംഎം നീളവും 1,859 എംഎം വീതിയും 1,682 എംഎം ഉയരവുമുണ്ട്. കൂടാതെ 2,794 എംഎം വീല്‍ബേസുമുണ്ട്. നീളം കൂടിയ ബോഡിയെ ഉള്‍ക്കൊള്ളാന്‍ വീല്‍ബേസ് 158 എംഎം വര്‍ധിപ്പിച്ചിട്ടുണ്ട്. കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ മെറിഡിയന് ഏകദേശം 364 എംഎം നീളവും 41 എംഎം വീതിയും 42 എംഎം ഉയരവുമുണ്ട്.
വരാനിരിക്കുന്ന ജീപ്പ് മെറിഡിയന്‍ 7-സീറ്റര്‍ എസ് യുവിക്ക് 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ കരുത്ത് പകരും. ഇതിന് 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് ഏകദേശം 200ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ട്. ഒപ്പം എഡബ്ല്യുഡി സിസ്റ്റമുള്ള 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും. വാഹനത്തിന് പ്രതീക്ഷിക്കുന്ന വില 28 ലക്ഷം -35 ലക്ഷം രൂപയാണ്.
ജീപ്പ് എസ് യുവികളുടെ പട്ടികയിലെ അടുത്ത മോഡല്‍ പ്രാദേശികമായി അസംബിള്‍ ചെയ്ത 2022 ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയാണ്. കമാന്‍ഡറിനും 3-വരി ഗ്രാന്‍ഡ് ചെറോക്കി എല്‍നും ഇടയില്‍ സ്ഥാപിച്ചിരിക്കുന്ന 5-സീറ്റര്‍ പതിപ്പ് കമ്പനി അവതരിപ്പിക്കും. 2022 ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ഒന്നിലധികം എഞ്ചിന്‍, ഗിയര്‍ബോക്സ് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. 290 ബിഎച്ച്പി, 3.6ലിറ്റര്‍ വി6 പെട്രോള്‍ എഞ്ചിനും 357ബിഎച്ച്പി, 5.7ലിറ്റര്‍ ഹെര്‍മി വി8 എഞ്ചിനും ലഭിക്കും. രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും. വാഹനത്തിന് പ്രതീക്ഷിക്കുന്ന വില 65 ലക്ഷം -70 ലക്ഷം രൂപയാണ്.






