Connect with us

Kerala

കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ പി രവിയച്ചന്‍ അന്തരിച്ചു

കേരളത്തിന് ആദ്യമായി രഞ്ജി ട്രോഫി സമ്മാനിച്ച ടീമിലെ അംഗമാണ്.

Published

|

Last Updated

തൃപ്പൂണിത്തുറ | ആദ്യകാല ക്രിക്കറ്റര്‍ തൃപ്പൂണിത്തുറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാര്‍ട്ട്‌മെന്റില്‍ പാലിയത്ത് രവിയച്ചന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു.

കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓള്‍റൗണ്ടറുമാണ്. കേരളത്തിന് ആദ്യമായി രഞ്ജി ട്രോഫി സമ്മാനിച്ച ടീമിലെ അംഗമാണ്.

1952 മുതല്‍ 1970 വരെ 55 രഞ്ജി മത്സരങ്ങളില്‍ കേരളത്തിനായി ജഴ്‌സിയണിഞ്ഞു. ഇത്രയും മത്സരങ്ങളില്‍ നിന്നായി 1,107 റണ്‍സും 125 വിക്കറ്റും നേടി. മകന്‍: രാംമോഹന്‍. മരുമകള്‍: ഷൈലജ.

 

Latest