National
തകര്‍ന്നുവീണ വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ടെന്ന് സംശയം
സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

അഹമ്മദാബാദ് | അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണ് കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ വിജയ് രൂപാണിയുമുണ്ടെന്ന് സൂചന. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. എന്നാല്‍ അറുപത്തിയൊന്‍പതുകാരനായ രൂപാണി വിമാനത്തുലുണ്ടെന്ന കാര്യം ഇതുവരെ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
ആനന്ദിബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായി 2016 മുതല്‍ 2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിപദം അലങ്കരിച്ചത് വിജയ് രൂപാണിയായിരുന്നു.
230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തകര്‍ന്നുവീണതിന് പിന്നാലെ തീഗോളമായി മാറിയ വിമാനത്തിലകപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉച്ചക്ക് രണ്ടോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഗുജറാത്തിലുണ്ടായത്.