Connect with us

National

മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍സിങ് അന്തരിച്ചു

93 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ കെ നട്‌വര്‍സിങ് അന്തരിച്ചു. 93 വയസ്സായിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയില്‍ ഇന്നലെ രാത്രി വൈകിയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്‌കാരം നാളെ ലോധിറോഡ് ശ്മശാനത്തില്‍ നടക്കും.

1931ല്‍ രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയില്‍ ജനിച്ച നട്‌വര്‍ സിങ് രാഷ്ട്രീയത്തിലെത്തും മുമ്പ് നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004-05 കാലഘട്ടത്തില്‍ മന്‍മോഹന്‍ സിങ് പ്രധാന മന്ത്രിയായിരുന്നപ്പോഴാണ് വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചത്.

1985-86ല്‍ മുന്‍ രാജിവ് ഗാന്ധി പ്രധാന മന്ത്രിയായിരുന്ന കാലത്ത് കൃഷി, ഉരുക്ക്, ഖനി, കല്‍ക്കരി വകുപ്പുകളുടെ സഹ മന്ത്രിയായിരുന്നു. 1986-89 കാലത്ത് രാജിവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്തു തന്നെ വിദേശകാര്യ സഹമന്ത്രിയായി. 1984ല്‍ ഭരത്പുരില്‍ നിന്നാണ് അദ്ദേഹം ആദ്യമായി എം പിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1966 മുതല്‍ 1977 വരെയാണ് ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ് പാക്കിസ്ഥാനിലെ അംബാസഡറായിരുന്നത്.

1984ല്‍ പദ്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായി. നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് നട്‌വര്‍ സിങ്.

 

Latest