Kerala
വാഗമണില്‍ കാട്ടുതീ ഭീതിപരത്തി
അജ്ഞാതര്‍മനഃപൂര്‍വംകൃഷിയിടത്തിന് തീയിട്ടതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
വാഗമണ്‍| വാഗമണ്‍ തവളപ്പാറ വടക്കേപുരട്ടില്‍ ജനവാസമേഖലയില്‍ കാട്ടുതീ ഭീതിപരത്തി. ഇന്ന് ഉച്ചയോടെയാണ് കൃഷിയിടത്തിന് തീപ്പിടിച്ചത്. മണിക്കൂറുകളോളം ആളിപ്പടര്‍ന്ന തീ പ്രദേശവാസികളുടെ സമയോചിത ഇടപെടലിലൂടെയാണ് നിയന്ത്രണവിധേയമാക്കിയത്.
അജ്ഞാതര്‍മനഃപൂര്‍വം കൃഷിയിടത്തിന് തീയിട്ടതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം അര്‍ജുനന്‍മലയില്‍ സമാനമായ രീതിയില്‍ തീവെപ്പ് ഉണ്ടായിരുന്നു.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും തീയിട്ടവരെ കണ്ടെത്താനായില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----



