Connect with us

Malappuram

മഅദിന്‍ അക്കാദമിയില്‍ ലാംഗ്വേജ് ശില്‍പശാല സംഘടിപ്പിച്ചു

അറബി, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, ടര്‍ക്കിഷ്, ചൈനീസ്, ഇംഗ്ലീഷ് ഭാഷാ ക്ലബ്ബുകളുടെ പുതിയ അംഗങ്ങളെ തെരെഞ്ഞടുത്തു.

Published

|

Last Updated

മഅദിന്‍ ദഅവാ കോളേജില്‍ നടന്ന ലാംഗ്വേജ് ശില്‍പശാല അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി ജര്‍മന്‍ വിഭാഗം പ്രൊഫസര്‍ ഡോ. സുബൈര്‍ അംജദി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | വിദേശ ഭാഷാ പഠന രംഗത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി മഅദിന്‍ അക്കാദമിയില്‍ ലാംഗ്വേജ് ശില്‍പശാല സംഘടിപ്പിച്ചു. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ജര്‍മന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ ഡോ. സുബൈര്‍ അംജദി ഉദ്ഘാടനം നിര്‍വഹിച്ചു.

ഉന്നതവിദ്യാഭ്യാസത്തിനും മികച്ച തൊഴിലവസരങ്ങള്‍ക്കുമായി മലയാളി വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ വിദേശ ഭാഷകളുടെ ആവശ്യകത വര്‍ധിച്ചു വരികയാണെന്നും ഫോറിന്‍ ലാംഗ്വേജ് സ്വയത്തമാക്കിയവര്‍ക്ക് ആഗോളതലത്തില്‍ നിരവധി അവസരങ്ങളുണ്ടെന്നും അദ്ധേഹം പറഞ്ഞു.

സയ്യിദ് നിയാസ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മഅദിന്‍ പബ്ലിക് റിലേഷന്‍ വിഭാഗം ഡയറക്ടര്‍ സി കെ ഖാലിദ് സഖാഫി, അറബിക് വിഭാഗം തലവന്‍ ജദീര്‍ അദനി കൂട്ടിലങ്ങാടി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

അറബി, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, ടര്‍ക്കിഷ്, ചൈനീസ്, ഇംഗ്ലീഷ് ഭാഷാ ക്ലബ്ബുകളുടെ പുതിയ അംഗങ്ങളെ തെരെഞ്ഞടുത്തു.

Content Highlights
Ma’din Academy organized a foreign language workshop inaugurated by AMU German Department Professor Dr. Zubair Amjadi. The session highlighted the growing importance and global career opportunities of foreign languages. New members for various language clubs were also selected.

---- facebook comment plugin here -----

Latest