Connect with us

free ration

പുതുവത്സര സമ്മാനമായി ഭക്ഷ്യധാന്യം; വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പത്ത് കിലോ അരി

പൊതു വിപണിയില്‍ കിലോക്ക് 30 രൂപ വിലയുള്ള അരിയാണ് വിതരണം ചെയ്യുകയെന്ന് മന്ത്രി അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതുവത്സരസമ്മാനമായി ഭക്ഷ്യധാന്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം പത്തു കിലോ അരി അധികമായി നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഏഴുകിലോ അരി 10 രൂപ 90 പൈസ നിരക്കിലും മൂന്ന് കിലോ അരി 15 രൂപ നിരക്കിലുമാണ് നല്‍കുക. പൊതു വിപണിയില്‍ കിലോക്ക് 30 രൂപ വിലയുള്ള അരിയാണ് വിതരണം ചെയ്യുകയെന്ന് മന്ത്രി അറിയിച്ചു.

നീല കാര്‍ഡ് ഉടമകള്‍ക്ക് മൂന്നു കിലോ അരി 15 രൂപ നിരക്കില്‍ അധികമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. എഫ് സി ഐ വിഹിതത്തില്‍ പച്ചരിയുടം പുഴുക്കലരിയും തമ്മിലുള്ള അനുപാതം 50:50 ആക്കിയെന്നും മന്ത്രി അറിയിച്ചു.