Business
എയര്‍ടെലിന് പിന്നാലെ വോഡാഫോണ്‍ ഐഡിയയും നിരക്ക് കൂട്ടി
പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക.
മുംബൈ| എയര്‍ടെലിന് പിന്നാലെ വോഡാഫോണ്‍ ഐഡിയയും ടെലികോം താരിഫ് വര്‍ധിപ്പിച്ചു. പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക. ടോപ്പ് അപ്പ് പ്ലാനുകളില്‍ 19-21ശതമാനമാണ് വര്‍ധന. നവംബര്‍ 25 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. വിവിധ പ്ലാനുകളില്‍ 20 മുതല്‍ 25 ശതമാനംവരെയാണ് വര്‍ധന. 2019നുശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈല്‍ സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്.







