Kerala
സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം; സര്‍ക്കാരിനെതിരെ ചര്‍ച്ചുകളില്‍ സര്‍ക്കുലര്‍ വായിച്ച് കെ സി ബി സി
അനധികൃത മദ്യനിര്‍മാണവും ലഹരി കടത്തും തടയാന്‍ ചുമതലയുള്ള എക്സൈസ്-പോലീസ്-ഫോറസ്റ്റ്-റവന്യൂ സംവിധാനങ്ങള്‍ നിസ്സംഗത പാലിക്കുകയാണ്.
കൊച്ചി | സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ചര്‍ച്ചുകളില്‍ സര്‍ക്കുലര്‍ വായിച്ച് കെ സി ബി സി. മദ്യശാലകളുടെ പെരും പ്രളയമാണ് സംസ്ഥാനത്തുള്ളതെന്ന് സര്‍ക്കുലറില്‍ ആരോപിക്കുന്നു. മദ്യ-ലഹരി വിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ വായിച്ചത്.
രണ്ടാം ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങാനിരിക്കേ സംസ്ഥാനത്താകെ ആയിരത്തിലധികം ബാറുകള്‍, 337ലധികം ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍, 5,071 ഓളം കള്ളുഷാപ്പുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കുലറില്‍ വിമര്‍ശനമുണ്ട്.
അനധികൃത മദ്യനിര്‍മാണവും ലഹരി കടത്തും തടയാന്‍ ചുമതലയുള്ള എക്സൈസ്-പോലീസ്-ഫോറസ്റ്റ്-റവന്യൂ സംവിധാനങ്ങള്‍ നിസ്സംഗത പാലിക്കുകയാണ്. പ്രഹസന മീറ്റിംഗുകള്‍ നടത്തി തലയൂരുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. സംസ്ഥാനത്തെ 14,00 സ്‌കൂളുകള്‍ മയക്കുമരുന്നിന്റെ ഹോട്ട് സ്പോട്ടായി സര്‍ക്കാര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായി നിലപാടുകളെടുക്കുന്ന, നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ജവമുള്ള സര്‍ക്കാരാണിവിടെ ഉണ്ടാകേണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.






