Connect with us

International

അമേരിക്കയിലെ മിന്നല്‍ പ്രളയം; മരണ സംഖ്യ 78 ആയി; 41 പേരെ കാണാതായി

രണ്ട് ദിവസത്തിനുള്ളില്‍ ടെക്‌സസില്‍ കനത്ത കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |  അമേരിക്കയിലെ ടെക്‌സസിലെ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി ഉയര്‍ന്നു. ഇതില്‍ 28 പേര്‍ കുട്ടികളാണ്. വിദേശരാജ്യങ്ങളിലെ 10 പേരും ഇതില്‍ ഉള്‍പ്പെടും. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കാണാതായ 41 പേര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

രണ്ട് ദിവസത്തിനുള്ളില്‍ ടെക്‌സസില്‍ കനത്ത കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. മേഖലകളിലെ പ്രളയബാധിത പ്രദേശങ്ങളെ കുറിച്ച് മൊബൈല്‍ ഫോണുകളില്‍ അലര്‍ട്ട് നല്‍കുന്നതും തുടരുകയാണ്.

പ്രളയത്തില്‍ മരിച്ചര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റെ ഡോണള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. സംഭവിച്ചത് വളരെ ഭയാനകമായ ഒന്നാണ്. ഈ കഠിനമായ സാഹചര്യത്തില്‍, ദുരിതത്തിലൂടെ കടന്നുപോകുന്ന ഏവരുടേയും കൂടെ ദൈവമുണ്ടാകട്ടെ- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

850 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇനിയും മിന്നല്‍ പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. അധികൃതരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് അറിയിച്ചു.

 

---- facebook comment plugin here -----

Latest