National
ഹരിയാനയിലെ ചില്ലി ഗ്രാമത്തില്‍ അഞ്ച് കുട്ടികള്‍ പനി ബാധിച്ചു മരിച്ചു
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 17 പേര്‍ക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 139 ആയി.
ന്യൂഡല്‍ഹി| ഹരിയാനയിലെ ചില്ലി ഗ്രാമത്തില്‍ അഞ്ച് കുട്ടികള്‍ പനി ബാധിച്ചു മരിച്ചു. ഗ്രാമത്തില്‍ 80ല്‍ അധികം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. രോഗ ബാധിതരുടെ രക്ത സാമ്പിളുകള്‍ ഡെങ്കി പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 17 പേര്‍ക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 139 ആയി.