Connect with us

International

റഷ്യയില്‍ നിന്നുള്ള ആദ്യ എണ്ണക്കപ്പല്‍ ജപ്പാനില്‍; നീക്കം ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍

സഖാലിന്‍-2 പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച അസംസ്‌കൃത എണ്ണയുമായാണ് റഷ്യന്‍ കപ്പല്‍ പടിഞ്ഞാറന്‍ ജപ്പാനിലെ ഇമബാരി തീരത്തണഞ്ഞത്.

Published

|

Last Updated

ടോക്കിയോ  | റഷ്യയില്‍ നിന്നുള്ള ആദ്യ എണ്ണക്കപ്പല്‍ ജപ്പാനിലെത്തി. ഇറാന്‍ യു എസ് ഇസ്‌റാഈല്‍ യുദ്ധം ഹോര്‍മുസ് കടലിടുക്കില്‍ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തിലാണ് ജപ്പാന്‍ റഷ്യയില്‍ നിന്ന് എണ്ണ എത്തിക്കുന്നത്. സഖാലിന്‍-2 പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച അസംസ്‌കൃത എണ്ണയുമായാണ് റഷ്യന്‍ കപ്പല്‍ പടിഞ്ഞാറന്‍ ജപ്പാനിലെ ഇമബാരി തീരത്തണഞ്ഞത്.

എണ്ണക്കായി 95 ശതമാനവും പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ആശ്രയിക്കുന്ന ജപ്പാനെ, ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയത് കടുത്ത ഊര്‍ജ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് എണ്ണ എത്തിക്കാന്‍ ജപ്പാന്‍ തീരുമാനിച്ചത്.

റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ റിഫൈനറിയിലേക്ക് അയച്ച് പെട്രോള്‍, നാഫ്ത തുടങ്ങിയ ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുക. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള എണ്ണ പ്രതിസന്ധി ഏഷ്യ-പസഫിക് മേഖലയില്‍ കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി സനായേ തകായിചി പറഞ്ഞു. ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസുമായി കാന്‍ബറയില്‍ നടത്തിയ ചര്‍ച്ചക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Latest