FIRE
സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം
വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപ്പിടിത്തം.

തിരുവനന്തപുരം| സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തമുണ്ടായി. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ മൂന്നാം നിലയിലാണ് രാവിലെ 7.55ഓടെ തീപ്പിടിത്തം ശ്രദ്ധയില്‍ പെട്ടത്. വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപ്പിടിത്തം.
മന്ത്രിയുടെ അഡീ. പ്രൈവറ്റ് സൈക്രട്ടറി വിനോദിന്റെ ഓഫീസിലാണ് തീപ്പിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടനെ ചെങ്കല്‍ ചൂള ഫയര്‍ഫോഴ്‌സ് എത്തി 15 മിനുട്ടിനകം തീയണച്ചു. പുകയുരാനുള്ള സാധ്യത മുന്നില്‍ കണ്ട് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സെക്രട്ടറിയേറ്റില്‍ നിലയുറപ്പിച്ചു.
---- facebook comment plugin here -----