Connect with us

National

തെലങ്കാനയില്‍ പുതുതായി നിര്‍മ്മിച്ച സെക്രട്ടേറിയേറ്റ് കെട്ടിടത്തില്‍ തീപിടിത്തം

ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

ഹൈദരാബാദ്|തെലങ്കാനയില്‍ പുതുതായി നിര്‍മ്മിച്ച സെക്രട്ടേറിയേറ്റ് കെട്ടിടത്തില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിക്കാണ് കെട്ടിടത്തിന് തീ പിടിച്ചത്. മരപ്പണികള്‍ക്ക് എത്തിച്ച തടികളിലേക്ക് തീ പടരുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

11 ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് 5 മണിക്കൂര്‍കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ജന്മദിനമായ ഫെബ്രുവരി 17 ന് കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

Latest