Connect with us

National

മുംബൈ ഹോളി സ്‌പെഷ്യല്‍ ട്രെയിനിന്റെ എസി കോച്ചില്‍ തീപിടിത്തം; ആളപായമില്ല

തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

പട്‌ന|മുംബൈ എല്‍.എല്‍.ടി സ്‌പെഷ്യല്‍ ഫെയര്‍ ഹോളി ട്രെയിനിന്റെ എ.സി കോച്ചില്‍ തീപിടിത്തം. ചൊവ്വാഴ്ച രാത്രി ബിഹാറിലെ കാസിരാത്ത് സ്റ്റേഷന് സമീപമാണ് തീപിടിത്തമുണ്ടായത്.

ദനാപൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു. ഹോളിയെ തുടര്‍ന്ന് യാത്രക്കാരുടെ വര്‍ധന കണക്കിലെടുത്ത് 540ഓളം അധിക ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നാസിക് റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗോദന്‍ എക്‌സ്പ്രസിന്റെ രണ്ട് ബോഗികളില്‍ തീപിടുത്തമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

 

Latest