Kerala
മെഡിക്കല്‍ കോളജിലെ തീപ്പിടിത്തം: പ്രധാനമന്ത്രിക്ക് രാഘവന്‍ എം പിയുടെ കത്ത്
കെട്ടിടത്തിന്റെയും വൈദ്യുത സാമഗ്രികളുടെയും ഫിറ്റ്‌നസ് ഉറപ്പുവരുത്തണം

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജിലെ തുടര്‍ച്ചയായ തീപ്പിടിത്തത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എം കെ രാഘവന്‍ എം പി കത്തയച്ചു. തീപ്പിടിത്തത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെയും വൈദ്യുത സാമഗ്രികളുടെയും ഫിറ്റ്‌നസ് ഉറപ്പ് വരുത്തണമെന്ന് കത്തില്‍ പറയുന്നു.
ഇന്നലെ വൈകിട്ടും മേയ് രണ്ടിനുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റിയില്‍ നിന്ന് പുക ഉയര്‍ന്നത്. ഓപറേഷന്‍ തീയേറ്ററും അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങളും ഒരുക്കിയ ആറാം നിലയിലായിരുന്നു ഇന്നലെ പുകയുയര്‍ന്നത്. മേയ് രണ്ടിന് സ്ഥലത്തെ ബാറ്ററികള്‍ കത്തിയത് മൂലമായിരുന്നു പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. രോഗികളെ മാറ്റുകയും ചെയ്തിരുന്നു.
---- facebook comment plugin here -----