Connect with us

National

ഡല്‍ഹി എയിംസില്‍ തീപിടിത്തം; രോഗികളെ സുരക്ഷിതമായി മാറ്റി

ഓള്‍ഡ് ഒപിഡി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ എന്‍ഡോസ്‌കോപ്പി മുറിയിലാണ് തീപിടിത്തമുണ്ടായത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) തീപിടിത്തം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപം രാവിലെ 11.54 ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ് ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

അത്യാഹിത വിഭാഗത്തിന് തൊട്ടുമുകളിലുള്ള ഓള്‍ഡ് ഒപിഡി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ എന്‍ഡോസ്‌കോപ്പി മുറിയിലാണ് തീപിടിത്തമുണ്ടായത്. മുറിയിലുണ്ടായിരുന്ന എല്ലാ രോഗികളെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

2021 ജൂണിലും എയിംസ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായിരുന്നു. രണ്ടാം നമ്പര്‍ ഗേറ്റിന് സമീപമുള്ള കണ്‍വേര്‍ഷന്‍ ബ്ലോക്കിന്റെ ഒമ്പതാം നിലയില്‍ രാത്രി 10 മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് തീ നിയന്ത്രണ വിധേയമാക്കിയത്.

 

 

 

Latest