Connect with us

Kerala

വനിതാ ഡോക്ടര്‍ ജീവനൊടുക്കിയത് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ശേഷം

മഞ്ചേരി മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡെന്റ്‌റ് ഡോക്ടര്‍ കല്പകഞ്ചേരി സ്വദേശി സി കെ ഫര്‍സീന (35) യാണ് മരിച്ചത്

Published

|

Last Updated

മലപ്പുറം | വനിതാ ഡോക്ടര്‍ ജീവനൊടുക്കിയത് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ശേഷം. മഞ്ചേരി മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡെന്റ്‌റ് ഡോക്ടര്‍ കല്പകഞ്ചേരി സ്വദേശി സി കെ ഫര്‍സീന (35) യാണ് മരിച്ചത്.

വെള്ളാരം കല്ലിലെ ഫ്‌ളാറ്റിലാണ് ഡോക്ടറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. താന്‍ ആത്മഹത്യചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് ഇവര്‍ വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നതായി പോലീസ് പറഞ്ഞു. ഈ സന്ദേശം ലഭിച്ച ഒരാള്‍ മഞ്ചേരി പോലീസില്‍ വിവരമറിയിച്ചു.

പോലീസ് ഫ്‌ളാറ്റിലെത്തിയപ്പോള്‍ ഫര്‍സീനയുടെ മുറി ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. പോലീസ് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഫര്‍സീനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

 

Latest