Connect with us

Kerala

ജയിൽ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

നാളെ രാവിലെ 11ന് ഓണ്‍ലൈനായാണ് യോഗം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് നാളെ അടിയന്തര യോഗം വിളിച്ചു മുഖ്യമന്ത്രി. കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂരിലെ ജയിലില്‍ നിന്ന് ചാടിയ പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 11ന് ഓണ്‍ലൈനായാണ് യോഗം ചേരുക. പോലീസ് മേധാവി, ജയില്‍ മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഗോവിന്ദച്ചാമി ജയില്‍ചാടിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.  സംസ്ഥാനത്തെ ജയിലുകളിലെ കാര്യക്ഷമതയടക്കമുള്ള കാര്യങ്ങളായിരിക്കും പ്രധാനമായി പരിശോധിക്കുക. സുരക്ഷാവീഴ്ച അടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പലതവണ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ഇന്ന് ജയില്‍ മേധാവി കണ്ണൂരിലെത്തി യോഗം വിളിക്കാന്‍ തീരുമാനിച്ചതിനിടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടതും പിന്നീട് പിടിയിലായതും.

 

Latest