Connect with us

National

ഓടുന്ന ട്രയിനില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണു: യുവാവിന് ദാരുണാന്ത്യം

സഹോദരനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്.

Published

|

Last Updated

ബെംഗളൂരു |  ട്രയിനില്‍ നിന്നും കാല്‍ തെറ്റി 30 അടി താഴ്ചയില്‍ ഓടുന്ന കാറിന് മുകളില്‍ വീണ് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിയായ ഗൗരീഷ് ആണ് മരിച്ചത്. ബെംഗളൂരുവിലെ വിന്‍സര്‍ മാനര്‍ ബ്രിഡ്ജിനു സമീപം ഓടുന്ന ട്രെയിനിലെ ഫുട്‌ബോര്‍ഡില്‍ നിന്ന് കാല്‍ തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത്.

ബെംഗളൂരുവിലേക്കുള്ള എക്പ്രസ് ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ നിന്നാണ് യുവാവ് 30അടി താഴ്ചയില്‍ ഓടുന്ന കാറിനു മുകളിലേക്ക് വീണത്. കാറിന്റെ പിന്‍ഭാഗത്ത് വീണ യുവാവ് സംഭവസ്ഥലത്ത് വെച്ച് മരിച്ചു. കാറോടിച്ച യുവതി പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സഹോദരനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Latest