Kerala
വഴക്കിനിടെ പിതാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു; യുവാവിന് ഗുരുതര പരുക്ക്
ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ജംഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട് | എലത്തൂരില്‍ കുടുംബ വഴക്കിനിടെ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പുതിയങ്ങാടി അത്താണിക്കല്‍ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫര്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ജംഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സംഭവത്തില്‍ ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് അറിയുന്നത്







