Kerala
നെയ്യാറ്റിന്‍കരയില്‍ മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
മകന്‍ സിജോയ് സാമുവേലിനെ (19) നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം|തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വെണ്‍പകല്‍ സ്വദേശി സുനില്‍കുമാര്‍ (60) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ സിജോയ് സാമുവേലിനെ (19) നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂലൈ 11ാം തീയതി രാവിലെ 10 മണിയോടെയാണ് സുനില്‍കുമാറിനെ കമ്പുകൊണ്ട് മകന്‍ തലയ്ക്ക് അടിച്ചത്. തുടര്‍ന്ന് സുനില്‍കുമാര്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതാപിതാക്കളെ സ്ഥിരം സിജോയ് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.







