Connect with us

Kerala

അച്ഛനും മകനും ചേര്‍ന്ന് സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം പിതാവ് നിയന്ത്രിക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

|

Last Updated

കൊല്ലം | അച്ഛനും മകനും ചേര്‍ന്ന് സഹോദരനെ  തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സന്തോഷ് (35) ആണ് കൊല്ലപ്പെട്ടത്. മാനസിക ദൗര്‍ബല്യമുള്ള ആളാണ് ഇയാള്‍. സംഭവത്തില്‍ രാമകൃഷ്ണനെയും സനലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം പിതാവ് നിയന്ത്രിക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പലതവണ സന്തോഷിനെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ആക്രമണം തുടര്‍ന്നു.

തുടര്‍ന്ന് പിതാവും സഹോദരനും ചേര്‍ന്ന് ഇയാളെ കട്ടിലില്‍ പിടിച്ചു കിടത്തി കെട്ടിയിട്ടു. ബഹളം അടങ്ങാതെയായപ്പോള്‍ കണ്ണില്‍ മുളകുപൊടി വിതറിയതിന് ശേഷം തലയ്ക്കടിക്കുകയായിരുന്നു. മൂന്നാമത്തെ അടിയില്‍ തല പൊട്ടി രക്തം വാര്‍ന്നു. എന്നാല്‍ അച്ഛനും മകനും ഇക്കാര്യം ആരെയും അറിയിച്ചില്ല. ഇന്നുരാവിലാണ് സംഭവം പുറത്തറിഞ്ഞത്.

 

Latest