National
പാര്‍ലിമെന്റിലേക്ക് കര്‍ഷകര്‍ നടത്താനിരുന്ന ട്രാക്ടര്‍ റാലി മാറ്റി
 
		
      																					
              
              
            ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങളില പ്രതിഷേധിച്ച് പാര്‍ലിമെന്റിലേക്ക് കര്‍ഷര്‍ നടത്താനിരുന്ന ട്രാക്ടര്‍ റാലി മാറ്റി. പാര്‍ലിമെന്റെ് സമ്മേളനം ആരംഭിക്കുന്ന മറ്റന്നാള്‍ മുതല്‍ 500 വീതം കര്‍ഷകര്‍ ഓരോ ദിവസവും പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത് കണക്കിലെടുത്ത് കര്‍ഷകര്‍ തീരുമാനം മാറ്റുകയായിരുന്നു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത കര്‍ഷകര്‍ ഇപ്പോഴും സമരം തുടരുകയാണ്. പ്രഖ്യാപനം കൊണ്ട് മാത്രം കാര്യമില്ലെന്നും പാര്‍ലിമെന്റില്‍ നിയമം റദ്ദാക്കുന്നത് വരെ സമരം ചെയ്യുമെന്നുമായിരുന്നു കര്‍ഷകരുടെ പ്രതികരണം.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

