Connect with us

National

കുടുംബ കലഹം; ഭാര്യയെ യുവാവ് ചായക്കടയില്‍ വെച്ച് കുത്തിക്കൊന്നു

മദ്യപാനിയായ മണിദീപ് സരീക്ഷയെ സംശയിക്കുകയും നിരന്തരം ശരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു

Published

|

Last Updated

ഹൈദരാബാദ്  | കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ യുവാവ് കുത്തിക്കൊന്നു. തെലുങ്കാനയിലെ സൂര്യപേട്ടിലാണ് സംഭവം. സരീക്ഷ (24) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭര്‍ത്താവ് മണിദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആറ് വര്‍ഷം മുന്പായിരുന്നു ട്രക്ക് ഡ്രൈവറായ മണിദീപും സരീക്ഷയും വിവാഹിതരായത്. ഇവര്‍ക്ക് നാല് വയസുള്ള ഒരു മകനുണ്ട്. മദ്യപാനിയായ മണിദീപ് സരീക്ഷയെ സംശയിക്കുകയും നിരന്തരം ശരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.പീഡനം സഹിക്കവയ്യാതെ സരീക്ഷ മകനുമായി ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. വീട്ടില്‍ നിന്നിറങ്ങുന്‌പോള്‍ സരീക്ഷ മണിദീപിന്റെ പണവുമായാണ് പോയത്. ഇതേ തുടര്‍ന്ന് മണിദീപ് കോടാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ബുധനാഴ്ച കൗണ്‍സിലിംഗിനായി പോലീസ് ഇരുവരെയും സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി. എന്നാല്‍ മണിദീപിനൊപ്പം പോകാന്‍ സരീക്ഷ തയാറായില്ല. വ്യാഴാഴ്ച ഇക്കാര്യം എഴുതി നല്‍കാമെന്ന് പറഞ്ഞ് സരീക്ഷ സ്റ്റേഷനില്‍ നിന്നിറങ്ങി.

ജഗ്ഗയ്യപേട്ടിലേയ്ക്ക് പോകാന്‍ സരീക്ഷ ഓട്ടോ കാത്ത് നില്‍ക്കുന്‌പോള്‍ മണിദീപ് തടഞ്ഞു. ഓട്ടോയില്‍ കയറാന്‍ ശ്രമിച്ച സരീക്ഷയെ മണിദീപ് വലിച്ചിറക്കി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു ആക്രമിക്കാനൊരുങ്ങി. പിന്നാലെ സരീക്ഷ അടുത്തുള്ള ചായക്കടയിലേയ്ക്ക് ഓടി കയറി.പിന്തുടര്‍ന്ന് എത്തിയ മണിദീപ് ചായക്കടയില്‍വെച്ച് ദേഹത്ത് നിരവധി തവണ കുത്തിപ്പരുക്കേല്‍പ്പിച്ച. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമിതമായി രക്തം വാര്‍ന്ന സരീക്ഷ സംഭവസ്ഥലത്ത് അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ആശുപത്രയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മണിദീപിനെതിരെ പോലീസ് കേസെടുത്തു.

Latest