Connect with us

Kerala

വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പൂര്‍ പോലീസിന്റെ പിടിയിലായത്.

Published

|

Last Updated

മലപ്പുറം | വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് വ്യാജ സന്ദേശമയച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് ആനങ്ങാടി സ്വദേശി കോതകുറിശ്ശി ഓവിങ്ങല്‍ മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പൂര്‍ പോലീസിന്റെ പിടിയിലായത്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കരിപ്പൂര്‍-അബൂദബി എയര്‍ അറേബ്യ വിമാനത്തിലാണ് ബോംബുണ്ടെന്ന് ഭീഷണി സന്ദേശമയച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.10നാണ് പ്രതിയുടെ ഇമെയില്‍ അക്കൗണ്ടില്‍ നിന്നും വിമാനത്താവള ഡയറക്ടറുടെ ഇ മെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്.

തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ കരിപ്പൂര്‍ പോലീസിന് പരാതി നല്‍കി. പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest