kerala budget 2024
ഭൂമിയുടെ ന്യായവിലയും സ്റ്റാമ്പ് ഡ്യൂട്ടിയും പരിഷ്കരിക്കും; മുദ്രപത്ര നിയമം ഭേദഗതി ചെയ്യും
ലീസ് കരാറുകാരുടെ സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി
തിരുവനന്തപുരം | ഭൂമിയുടെ ന്യായവില പരിഷ്കരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ന്യായവില കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കുമെന്നും ഉപയോഗത്തിന് അനുസരിച്ചാകും ന്യായവില നിശ്ചയിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം സ്റ്റാമ്പ് ഡ്യൂട്ടിയും പരിഷ്കരിക്കും.
മുദ്രപത്ര നിയമം ഭേദഗതി ചെയ്യുമെന്നും മന്ത്രി അറിയിച്ചു. റെവന്യൂ രേഖകൾ പരിശോധിക്കാൻ ഫീസ് ഏർപ്പെടുത്തി.
ലീസ് കരാറുകാരുടെ സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി. രജിസ്ട്രേഷൻ പട്ടികയും പുതുക്കും. പാട്ടഭൂമിക്ക് ന്യായവില അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.







