Connect with us

fact check

FACTCHECK: ആപ്പിന്റെ പഞ്ചാബ് വിജയാഘോഷത്തിനിടെ ഖലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍?

ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം:

Published

|

Last Updated

ഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ എ എ പിയുടെ ആഘോഷത്തിനിടെ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം പ്രചാരണം ശക്തമാണ്. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം:

പ്രചാരണം : പഞ്ചാബില്‍ കെജ്‌റുദ്ദീന്‍ (എ എ പി നേതാവ് അരവിന്ദ് കെജ്രിവാളിനെ സൂചിപ്പിച്ച്) സര്‍ക്കാര്‍ രൂപവത്കരിച്ചയുടനെ ഖലിസ്ഥാന്‍ ആവശ്യവുമായി ഖലിസ്ഥാനികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. ഖലിസ്ഥാന്‍ അനുകൂല രാജ്യദ്രോഹികള്‍ കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും ആം ആദ്മി പാര്‍ട്ടിയെയുമാണ് പിന്തുണക്കുന്നത്. (സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന 1.01 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയുടെ അടിക്കുറിപ്പ്).

വസ്തുത : പ്രചരിക്കുന്ന വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തത് ഫെബ്രുവരി 22നാണ്. എന്നാല്‍, പഞ്ചാബ് തിരഞ്ഞെടുപ്പ് ഫലം വന്നത് മാര്‍ച്ച് 10നുമാണ്. അതിനാല്‍ എ എ പിയുടെ വിജയാഘോഷ റാലിയിലല്ല ഖലിസ്ഥാന്‍ മുദ്രാവാക്യം ഉയര്‍ന്നതെന്ന് വ്യക്തമായി. എ എ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഇത്തരം മുദ്രാവാക്യം മുഴങ്ങിയതായി സൈബറിടങ്ങളില്‍ തെളിവുകളില്ല. അതേസമയം, യുവനടനും കര്‍ഷക പ്രക്ഷോഭങ്ങളില്‍ സജീവവുമായിരുന്ന ദീപ് സിദ്ധുവിന്റെ അപകട മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ റാലിയുടെ ഭാഗമാണ് പ്രചരിക്കുന്നത്. വീഡിയോയിലെ കാണുന്ന പ്ലക്കാര്‍ഡുകളില്‍ ദീപ് സിദ്ധുവിന് നീതി നല്‍കുക എന്നെഴുതിയിട്ടുണ്ട്. ഈ റാലിയിലും ഖലിസ്ഥാന്‍ മുദ്രാവാക്യം മുഴങ്ങിയോയെന്നത് സ്ഥിരീകരിച്ചിട്ടില്ല.