Connect with us

fact check

FACT CHECK: എയര്‍ ഇന്ത്യ ടാറ്റ വാങ്ങിയ ശേഷം വിമാനങ്ങളില്‍ പാട്ടും ഡാന്‍സുമോ?

സത്യാവസ്ഥയറിയാം:

Published

|

Last Updated

എയര്‍ ഇന്ത്യ ടാറ്റ കമ്പനി ഏറ്റെടുത്ത ശേഷം വിമാന സര്‍വീസുകളില്‍ പാട്ടും ഡാന്‍സുമാണെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. വിമാനത്തിനുള്ളില്‍ ഭംഗ്ര കലാ പ്രകടനം നടത്തുന്ന ടിക്ടോക് വീഡിയോ ഉപയോഗിച്ചാണ് ഇത്തരമൊരു പ്രചാരണം. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം : ഇന്ത്യയില്‍ നിന്ന് കാനഡയിലേക്കുള്ള ടാറ്റ എയര്‍ ഇന്ത്യയുടെ ആദ്യ വിമാനത്തില്‍ അടിപൊളി ഭംഗ്ര പ്രകടനം കാണൂ. കടത്തില്‍ മുങ്ങിയിരുന്ന ദേശീയ വിമാന കമ്പനി ടാറ്റ വാങ്ങയതിന്റെ ഗുണങ്ങളിലൊന്നാണ് ഇത്. (ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്).

വസ്തുത : എയര്‍ ഇന്ത്യ വിമാനത്തില്‍ സര്‍വീസിനിടെ ഭംഗ്ര പ്രകടനം എന്നത് സത്യമാണെങ്കിലും പ്രസ്തുത സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ്. ഇതുസംബന്ധിച്ച് 2018 ഫെബ്രുവരി 23ന് ഇന്ത്യാ ടുഡേയും എന്‍ ഡി ടി വിയും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എട്ട് വര്‍ഷത്തിന് ശേഷം അമൃത്സറില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്ക് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ച വേളയിലാണ് യാത്രക്കാര്‍ക്ക് ഉല്ലാസമെന്നോണം ഭംഗ്ര പ്രകടനം നടത്തിയത്. അത്തരമൊരു കലാപ്രകടനം നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ചുരുക്കത്തില്‍, ടാറ്റ വാങ്ങിയ ശേഷം എയര്‍ ഇന്ത്യയില്‍ പാട്ടും ഡാന്‍സുമെന്ന വാദത്തിനായി ഉപയോഗിച്ച വീഡിയോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഉപയോഗിച്ചതാണ് വീഡിയോ.

Latest