Connect with us

Fact Check

FACT CHECK: തീവ്ര വലതുപക്ഷ സംഘം പലപ്പോഴും ട്വിറ്ററില്‍ ആഘോഷിക്കുന്ന മൗലാന ഉഫ്കാനി ആരാണ്?

അതുകൊണ്ടാണ്, തീവ്രഹിന്ദുത്വ സര്‍ക്കിളുകള്‍ ആഘോഷിക്കുന്നതും.

Published

|

Last Updated

തീവ്ര വലതുപക്ഷ ആശയഗതിക്കാര്‍ പലപ്പോഴും ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ആഘോഷമാക്കാറുള്ള മൗലാന അബ്ദുല്‍ ഉഫ്കാനി (@maulanaUfkani) യഥാര്‍ഥ അക്കൗണ്ടാണോയെന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. ഇസ്ലാമിക വീക്ഷണം എന്നവകാശപ്പെട്ട് അദ്ദേഹം പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകള്‍ തീര്‍ത്തും പരിഹസിക്കുന്ന തരത്തിലാണ്. ഇതുകൊണ്ടാണ് തീവ്ര വലതുപക്ഷക്കാര്‍ ആഘോഷിക്കുന്നതും. അഫ്ഗാനിസ്ഥാനിലാണ് ജീവിക്കുന്നതെന്നാണ് ട്വിറ്ററില്‍ നല്‍കിയത്.

പ്രചാരണം : തൊപ്പിയും താടിയുമുള്ള ഒരാളുടെ ചിത്രമാണ് ഈ ട്വിറ്റര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഫോട്ടോ. എന്നാല്‍ ഇപ്പോഴിത് നീക്കം ചെയ്തിട്ടുണ്ട്. മൗലാന ഇസ്ലാമിക പാഠങ്ങള്‍ അവതരിപ്പിക്കുന്നു എന്ന ആക്ഷേപസ്വരത്തില്‍ തീവ്ര ഹിന്ദുത്വ വാദികള്‍ ആണ് ട്വീറ്റ് റിട്വീറ്റ് ചെയ്യുന്നതും കമന്റിടുന്നതുമെല്ലാം.

യാഥാര്‍ഥ്യം : #HumorLessHarm എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ നടത്തുന്ന അക്കൗണ്ടാണിത്. മറ്റ് ഇന്ത്യന്‍ തീവ്ര വലതുപക്ഷ അക്കൗണ്ടുകളുമായി പതിവായി ഇടപഴകുന്ന ഹാന്‍ഡില്‍ കൂടിയാണിത്. ഈ വര്‍ഷം മെയ് മാസത്തിന് മുമ്പുള്ള എല്ലാ ട്വീറ്റുകളും ഡിലീറ്റ് ചെയ്താണ് മൗലാന ഉഫ്കാനി എന്ന വ്യാജ പേരില്‍ എത്തിയത്. അക്കൗണ്ട് വ്യാജമാണെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് താടിയും തൊപ്പിയും വെച്ചയാളുടെ പ്രൊഫൈല്‍ ഫോട്ടോ ഒഴിവാക്കിയത്. തുടര്‍ന്ന് ബയോയില്‍ പാരഡി എന്ന് ചേര്‍ക്കുകയും ചെയ്തു. ഡിസംബര്‍ 13നുള്ള ട്വീറ്റില്‍ താടിയും തൊപ്പിയുമുള്ളയാളുടെ പ്രൊഫൈല്‍ ഫോട്ടോയാണുണ്ടായിരുന്നത്. പാരഡി എന്നത് ബയോയില്‍ വെച്ചിട്ടുമുണ്ടായിരുന്നില്ല. 2020 നവംബറിലാണ് ഈ അക്കൗണ്ട് നിര്‍മിച്ചത്. എന്നാല്‍ ആദ്യ ട്വീറ്റ് ചെയ്തത് ഈ വര്‍ഷം സെപ്തംബര്‍ ആറിനാണ്.

ചുരുക്കത്തില്‍, മൗലാന ഉഫ്കാനി എന്ന പേരില്‍ മുസ്ലിംകളെ അനുകൂലിക്കുകയാണെന്ന തരത്തില്‍ ഇസ്ലാമിനെ ആക്ഷേപിച്ച് ട്വീറ്റുകള്‍ ചെയ്യുന്ന അക്കൗണ്ട് തീവ്രഹിന്ദുത്വവാദി നിര്‍മിച്ചതാണ്. അതുകൊണ്ടാണ്, തീവ്രഹിന്ദുത്വ സര്‍ക്കിളുകള്‍ ആഘോഷിക്കുന്നതും.

Latest