Saudi Arabia
ഹജ്ജ് തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കല്‍; മിനായില്‍ സ്ഥാപിച്ചത് 74 എസ്‌കലേറ്ററുകള്‍
2024 ലെ ഹജ്ജ് സീസണില്‍ 32 ഉം 2025 ല്‍ 32 ഉം 2026-ലെ സീസണില്‍ എട്ട് പുതിയ സ്ഥലങ്ങളിലായി 10 ഉം എസ്‌കലേറ്ററുകളാണ് സ്ഥാപിച്ചത്.
മിന | ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ടെന്റുകളുടെ താഴ്‌വരയായ മിനായില്‍ യാത്ര സുഗമമാക്കുകയും സുഖസൗകര്യങ്ങളും സുരക്ഷയും വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സ്ഥാപിച്ച എസ്‌കലേറ്ററുകളുടെ എണ്ണം 74 ആയി. മിനായിലും പരിസരങ്ങളിലുമാണ് എസ്‌കലേറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പുണ്യ മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങള്‍ക്കുമായുള്ള റോയല്‍ കമ്മീഷന്റെ അനുബന്ധ സ്ഥാപനമായ കിദാന ഡെവലപ്മെന്റ് കമ്പനിയാണ് മൂന്ന് ഘട്ടങ്ങളിലായി ഇവയുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. 2024 ലെ ഹജ്ജ് സീസണില്‍ 32 ഉം 2025 ല്‍ 32 ഉം 2026-ലെ സീസണില്‍ എട്ട് പുതിയ സ്ഥലങ്ങളിലായി 10 ഉം എസ്‌കലേറ്ററുകളാണ് സ്ഥാപിച്ചത്.
പുണ്യസ്ഥലങ്ങളിലുടനീളം അടിസ്ഥാന സൗകര്യങ്ങളും തീര്‍ഥാടകര്‍ക്ക് മികച്ച സേവന നിലവാരവും വര്‍ധിപ്പിക്കുക, തീര്‍ഥാടകരുടെ യാത്രകള്‍ സുഗമമാക്കുക, പ്രായമായവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും ഹജ്ജ് വേളയില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.







