ksrtc bevco
കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളിലെ മദ്യവില്‍പ്പന ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്ന് എക്‌സൈസ് മന്ത്രി
മദ്യവില്‍പ്പനക്ക് സൗകര്യമൊരുക്കാമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചിരുന്നു.
തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ ആലോചനയിലില്ലെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍. മദ്യവില്‍പ്പനക്ക് സൗകര്യമൊരുക്കാമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് പരിഗണനയിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ എസ് ആര്‍ ടി സി ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ മദ്യവില്‍പ്പന ശാല തുറക്കുന്നുവെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന ശക്തമായ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു. വരുമാന വൈവിധ്യവത്കരണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതിക്ക് കെ എസ് ആര്‍ ടി സി തയ്യാറെടുത്തത്.
എന്നാല്‍, സ്ത്രീകളും കുട്ടികളും വയോധികരും അടക്കം നാനാതുറകളിലുള്ള യാത്രക്കാര്‍ ഒത്തുകൂടുന്ന കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ മദ്യവില്‍പ്പന ശാല തുറക്കുന്നത് വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്.

