Connect with us

National

ചാരപ്രവര്‍ത്തനം; ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനെതിരെ സിബിഐ കേസ്

ദിവസങ്ങള്‍ക്ക് മുമ്പ് ഡിആര്‍ഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധ സേന  അറസ്റ്റ് ചെയ്തിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  ചാരപ്രവര്‍ത്തനം കുറ്റം ചുമത്തി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. വിവേക് രഘുവന്‍ഷി എന്ന മാധ്യമപ്രവര്‍ത്തകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡി ആര്‍ ഡി ഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി വിദേശ ഏജന്‍സിക്ക് നല്‍കിയെന്നാണ് സിബിഐ കേസ്. ഇത് സംബന്ധിച്ച് 12 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തി.

ദിവസങ്ങള്‍ക്ക് മുമ്പ് ഡിആര്‍ഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധ സേന  അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ഡിഫന്‍സ് റിസര്‍ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര എടിഎസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രദീപ് കുരുല്‍ക്കറിനെ പാക്കിസ്ഥാന്‍ ഏജന്‍സി ഹണി ട്രാപ്പില്‍ കുടുക്കി വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. ഇയാള്‍ക്കെതിരെ ഡിആര്‍ഡിഒയില്‍ നിന്ന് തന്നെയാണ് മഹാരാഷ്ട്ര എടിഎസിന് പരാതി ലഭിച്ചത്. ഡിആര്‍ഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയര്‍ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുല്‍ക്കര്‍

 

Latest