Connect with us

National

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു

ജസ്റ്റിസ് ബിവി നാഗരത്‌നയാണ് ബഞ്ചിലെ ഏക വനിതാ ജഡ്ജി

Published

|

Last Updated

ന്യൂഡല്‍ഹി| ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കുന്നതിനായി 9 അംഗ ഭരണഘടനാ ബഞ്ചിനെ നിയമിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് നേതൃത്വം നല്‍കുക. ജസ്റ്റിസ് ബിവി നാഗരത്‌നയാണ് ബഞ്ചിലെ ഏക വനിതാ ജഡ്ജി. ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് എ അമാനുള്ള, ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എജെ മസീഹ്, ജസ്റ്റിസ് പിബി വരാലെ, ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഈ മാസം ഏഴ് മുതല്‍ ബഞ്ച് വാദം കേള്‍ക്കല്‍ ആരംഭിക്കും.

Latest