Connect with us

National

മിനിമം താങ്ങുവില ഉറപ്പാക്കണം; രാജ്യത്തെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

മാര്‍ച്ച് മാസത്തില്‍ ഡല്‍ഹിയിലെ കര്‍ഷകസംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും.

Published

|

Last Updated

ന്യൂഡല്‍ഹി| മിനിമം താങ്ങുവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. മാര്‍ച്ച് മാസത്തില്‍ ഡല്‍ഹിയിലെ കര്‍ഷകസംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും. ഹരിയാനയില്‍ നടന്ന മഹാപഞ്ചായത്തിലാണ് കര്‍ഷകസംഘടനകള്‍ തീരുമാനമെടുത്തത്. മഹാപഞ്ചായത്തില്‍ രാകേഷ് ടികായത്തും മറ്റു നേതാക്കളും പങ്കെടുത്തു.

കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ഷകര്‍ സമരത്തിലേക്ക് നീങ്ങിയിരുന്നത്. ഇതിന് പിന്നാലെയാണ് മാര്‍ച്ച് 18നും 24നും ഇടയ്ക്ക് ഡല്‍ഹിയിലേക്ക് പ്രകടനവുമായെത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനമെടുത്തത്.

അടുത്ത മാസം കുരുക്ഷേത്രയില്‍ ചേരുന്ന മഹാപഞ്ചായത്തില്‍ പ്രതിഷേധ പ്രകടനത്തിന്റെ തിയതി നിശ്ചയിക്കും.