Kerala
ബൈക്ക് ലോറിക്കടിയിലേക്ക് വീണ് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു
വണ്ടിത്തടം എയ്സ് എന്‍ജിനീയറിംഗ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും പാച്ചല്ലൂര്‍ സ്വദേശിയുമായ ആരിഫ് മുഹമ്മദ് (21) ആണ് മരിച്ചത്
തിരുവനന്തപുരം | ബൈക്ക് ലോറിക്കടിയിലേക്ക് വീണ് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. വണ്ടിത്തടം എയ്സ് എന്‍ജിനീയറിംഗ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും പാച്ചല്ലൂര്‍ സ്വദേശിയുമായ ആരിഫ് മുഹമ്മദ് (21) ആണ് മരിച്ചത്.
മണക്കാട് – അമ്പലത്തറ റൂട്ടില്‍ കമലേശ്വരത്ത് വച്ച് ഇന്നലെ രാത്രിയായിരുന്നു അപകടം. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ആരിഫ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. പാച്ചല്ലൂരിലെ വീട്ടില്‍ നിന്ന് നഗരത്തിലേക്കിറങ്ങിയതായിരുന്നു യുവാവ്.
പോലീസെത്തി യുവാവിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ് അഷറഫ്. മാതാവ്: സുമയ്യ. സഹോദരങ്ങള്‍: റിസ്വാന്‍, അഫ്‌സല്‍.



