Connect with us

person of the year

ഇലോണ്‍ മസ്‌ക് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കാളായ ടെസ്ലയുടേതിന് പുറമെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ആയ സ്‌പെയ്‌സ് എക്‌സിന്റേയും ബ്രയിന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ന്യൂറാലിങ്കിന്റേയും തലവനാണ് ഇലോണ്‍ മസ്‌ക്

Published

|

Last Updated

ന്യൂയോര്‍ക്ക് | ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അംഗീകാരം ടെസ്ല സി ഇ ഓ ഇലോണ്‍ മസ്‌കിന്. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കാളായ ടെസ്ലയുടേതിന് പുറമെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ആയ സ്‌പെയ്‌സ് എക്‌സിന്റേയും ബ്രയിന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ന്യൂറാലിങ്കിന്റേയും തലവനാണ് ഇലോണ്‍ മസ്‌ക്. ലോകോത്തര കാര്‍ നിര്‍മ്മാതാക്കളായ ഫോഡിനേയും ജനറല്‍ മോട്ടോഴ്‌സിനേയും പിന്തള്ളി കാര്‍ വിപണിയില്‍ ടെസ്ല ഈ വര്‍ഷം ഒന്നാമതെത്തിയിരുന്നു.

പുതിയ തലമുറക്ക് പ്രിയങ്കരമായ ഫിച്ചേഴ്‌സുകളോടെ ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നതിനാലും മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി വിപുലമായ വിതരണ ശൃഖല കെട്ടിപ്പടുത്തതുമാണ് ടെസ്ലയുടെ വിജയമായി കരുതുന്നത്.

പോയ വര്‍ഷം വാര്‍ത്തയില്‍ ഇടം പിടിക്കുകയോ ആളുകളുടെ ജീവിതത്തെ നല്ല രീതിയിലോ മോശമായ സ്വാധീനിച്ച വ്യക്തിളെയാണ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും അംഗീകാരം പങ്കിടുകയായിരുന്നു.