Connect with us

Kerala

തിരഞ്ഞെടുപ്പ് കോഴക്കേസ്: ബി ജെ പി നേതാവ് കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദിവാസി നേതാവ് സി കെ ജാനുവന് പണം നൽകിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ.

Published

|

Last Updated

കൽപ്പറ്റ | തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14ന് കൽപ്പറ്റയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ സുരേന്ദ്രന് നോട്ടീസ് നൽകി. വയനാട് എസ്പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദിവാസി നേതാവ് സി കെ ജാനുവന് പണം നൽകിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ. ജാനുവിന് രണ്ട് തവണയായി 50 ലക്ഷം രൂപ നൽകിയെന്നാണ് കേസ്.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

---- facebook comment plugin here -----

Latest