Connect with us

vk sreekandan mp

എലപ്പുള്ളി: സി പി എം അവിശ്വാസ പ്രമേയം മദ്യക്കമ്പനിക്കു വേണ്ടിയെന്ന് വി കെ ശ്രീകണ്ഠന്‍

പഞ്ചായത്ത് ഭരണത്തെ മദ്യക്കമ്പനിക്ക് വേണ്ടി അട്ടിമറിക്കാനാണ് സി പി എം ശ്രമിക്കുന്നത്

Published

|

Last Updated

പാലക്കാട് | എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി പി എം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് മദ്യക്കമ്പനിക്കു വേണ്ടിയാണെന്നു കോണ്‍ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്‍

ബ്രൂവറിക്ക് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതി സമ്മതമറിയിച്ചെന്നത് തെറ്റായ പ്രചരണമാണ്. പഞ്ചായത്ത് ഭരണത്തെ മദ്യക്കമ്പനിക്ക് വേണ്ടി അട്ടിമറിക്കാനാണ് സി പി എം ശ്രമിക്കുന്നത്.നാളിതുവരെ പഞ്ചായത്തില്‍ പ്രശ്‌നമുണ്ടായിരുന്നില്ല. മദ്യക്കമ്പനി സി പി എമ്മിന്റെ അംഗങ്ങളെ സ്വാധീനിച്ചു. സി പിഎം അവിശ്വാസം കൊണ്ടുവരുന്നത് കുതിരക്കച്ചവടം നടത്താനാണെന്നും അദ്ദേഹം ആരോപിച്ചു.

ബ്രൂവറി വിവാദം കത്തി നില്‍ക്കെയാണ് എലപ്പുള്ളി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 14 ന് പ്രമേയം അവതരിപ്പിക്കും. രാവിലെ പ്രസിഡന്റിനെതിരെയും വൈകീട്ട് വൈസ് പ്രസിഡന്റിനെതിരെയും അവിശ്വാസം കൊണ്ടു വരും. പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ബി ജെ പിയുടെ തീരുമാനം. സി പി എമ്മിനെ പിന്തുണയ്ക്കില്ലെന്ന് ബി ജെ പി വ്യക്തമാക്കി. ആകെ 22 അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ് 9 , സി പി എം 8 , ബി ജെ പി 5 എന്നിങ്ങനെയാണ് കക്ഷിനില.

 

---- facebook comment plugin here -----

Latest