Kerala
കണ്ണൂര്‍ ജില്ലയില്‍ എട്ട് എയ്ഡഡ് സ്‌കൂളുകള്‍ അടച്ചു പൂട്ടിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി
സര്‍ക്കാര്‍ അറിയാതെ ഒരു സ്‌കൂളും അടച്ചു പൂട്ടാന്‍ അനുവദിക്കില്ല

കണ്ണൂര്‍ | കണ്ണൂര്‍ ജില്ലയില്‍ എട്ട് എയ്ഡഡ് സ്‌കൂളുകള്‍ അടച്ചു പൂട്ടിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലേതടക്കം എട്ട് എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടി എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍ക്കാര്‍ അറിയാതെ ഒരു സ്‌കൂളും അടച്ചു പൂട്ടാന്‍ അനുവദിക്കില്ല. തലശ്ശേരി സൗത്ത് ഉപജില്ലയില്‍പെട്ട പാലയാട് സെന്‍ട്രല്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍, മേലൂര്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍,ആണ്ടല്ലൂര്‍ ജെബിസ്‌കൂള്‍, ന്യൂമാഹി പരിമഠം എല്‍ പി സ്‌കൂള്‍, വാണി വിലാസം യു പി സ്‌കൂള്‍, പപ്പന്‍ പീടികയിലെ കോടിയേരി ഈസ്റ്റ് ജൂനിയര്‍ ബേസിക് സ്‌കൂള്‍, ഇരിവേരി ഇ എല്‍ പി സ്‌കൂള്‍, അതിരകം എല്‍ പി സ്‌കൂള്‍ എന്നിവയാണ് പൂട്ടിയത്. അടച്ച് പൂട്ടിയ സ്‌കൂളുകളെല്ലാം എയ്ഡഡ് സ്‌കൂളുകളാണ്.
അധ്യാപക നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതാണ് അടച്ചുപൂട്ടലിനു കാരണമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആരോപിച്ചിരുന്നു.